Connect with us

Covid19

കൊവിഡ്: ജി 20 രാജ്യങ്ങളിലെ ഊര്‍ജ മന്ത്രിമാരുടെ അടിയന്തര വിര്‍ച്വല്‍ ഉച്ചകോടി വെള്ളിയാഴ്ച

Published

|

Last Updated

റിയാദ് | കൊവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് ജി 20 അംഗരാജ്യങ്ങളിലെ ഊര്‍ജ മന്ത്രിമാരുടെ അടിയന്തര വിര്‍ച്യല്‍ ഉച്ചകോടി സഊദി അറേബ്യയുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച ചേരും. ഉച്ചകോടിയില്‍ വൈറസ് വ്യാപനം മൂലം ലോക രാജ്യങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കുന്ന പ്രത്യാഘാതങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

2020 നവംബറില്‍ ജി 20 ഉച്ചകോടിക്ക് സഊദി അറേബ്യയാണ് ആതിഥ്യം വഹിക്കുന്നത്. നിലവിലെ പ്രതിസന്ധി ഘട്ടത്തില്‍ ഊര്‍ജ വിപണികളെ സംരക്ഷിക്കുന്നതിനുള്ള മാര്‍ഗം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഉച്ചകോടി ചേരുന്നത്.

Latest