Gulf
മലപ്പുറം സ്വദേശി ഹൃദായാഘാതത്തെ തുടര്‍ന്ന് റിയാദില്‍ മരിച്ചു

റിയാദ് | ഹൃദായാഘാതത്തെ തുടര്‍ന്ന് മലപ്പുറം താഴേക്കോട് സ്വദേശി റിയാദില്‍ മരിച്ചു. അരക്കുപറമ്പ് കോതപ്പുറത്ത് പരേതനായ ഹൈദ്രോസ് മുസ്ലിയാരുടെയും ആയിശയുടെയും മകന്‍ ഇസ്ഹാഖ് (35) ആണ് മരിച്ചത്.
താമസസ്ഥലത്ത് വെച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റിയാദ് ഉമ്മുല്‍ ഹമാമില്‍ റൊട്ടി നിര്‍മാണ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.
ഭാര്യ: ബീനാ ബീഗം. മക്കള്‍: സൈനുദ്ദീന്‍, ഷഹനാസ്, സാഫിര്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം റിയാദില്‍ ഖബറടക്കുമെന്ന് സഹോദരന്‍ യൂനുസ് പറഞ്ഞു.
---- facebook comment plugin here -----