Connect with us

Qatar

ഇന്ത്യൻ സ്കൂളുകളിൽ വെർച്വൽ ക്ലാസുകൾ തുടങ്ങി

Published

|

Last Updated

ദോഹ | രാജ്യത്തെ കൂടുതൽ ഇന്ത്യൻ സ്‌കൂളുകളിലും പുതിയ അധ്യയന വർഷത്തിന്റെ ആദ്യ ദിവസം വിദ്യാർഥികളെല്ലാം ‘ഹാജരായി’. പതിവിന് വിപരീതമായി ഇത്തവണ വെർച്വൽ ക്ലാസ്മുറിയാണ് ഒരുക്കിയിരുന്നത്. ചിലയിടങ്ങളിൽ സാങ്കേതിക തടസ്സങ്ങൾ നേരിട്ടെങ്കിലും വലിയൊരു പ്രശ്‌നമുണ്ടായില്ല. രാജ്യത്തെ 20 ഇന്ത്യൻ സ്‌കൂളുകളിലായി ആയിരക്കണക്കിന് വിദ്യാർഥികൾ പഠിക്കുന്നുണ്ട്. അതാത് സ്‌കൂളിന്റെ ഇ-ലേണിംഗ് സംവിധാനത്തിൽ ലോഗ് ഇൻ ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. വിദ്യാർഥികൾക്ക് വേണ്ട ക്ലാസ് വർകും മറ്റും അധ്യാപകർ അപ്‌ലോഡ് ചെയ്യും.
സൂം ആപ്പാണ് പലയിടത്തും ഉപയോഗിക്കുന്നത്.