Connect with us

Covid19

കര്‍ഫ്യൂ; ജിദ്ദയിലെ ഏഴ് പ്രദേശങ്ങളില്‍ അല്‍ ബൈക് സൗജന്യ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യും

Published

|

Last Updated

ജിദ്ദ | കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി 24 മണിക്കൂര്‍ കര്‍ഫ്യൂ പ്രാബല്യത്തില്‍ വന്ന ജിദ്ദയിലെ ഏഴ് പ്രദേശങ്ങളില്‍ 10,000 സൗജന്യ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യുമെന്ന് സഊദിയിലെ ഫാസ്റ്റ് ഫുഡ് ശൃംഖലയായ “അല്‍ ബൈക്” അറിയിച്ചു. സഊദി മാനവ വിഭവ ശേഷി സാമൂഹിക വകുപ്പ് മന്ത്രാലയത്തിന്റെയും മറ്റ് വകുപ്പുകളുടെയും സഹകരണത്തോടെയാണ് ഭക്ഷണം വിതരണം ചെയ്യുക.

ജിദ്ദ ഗവര്‍ണറേറ്റിലെ ഗലീല്‍, അല്‍ഖര്‍യാത്ത്, കിലോ 13, സൗത്ത് കിലോ 14, നോര്‍ത്ത് കിലോ 14, അല്‍മഹ്ജര്‍, പെട്രോമിന്‍ എന്നീ സ്ഥലങ്ങളിലാണ് ശനിയാഴ്ച മുതല്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ നിലവില്‍ വന്നത്. ഇതോടെ, ഈ പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ക്ക് പുറത്ത് പോവുന്നതിനും പ്രവേശനത്തിനും വിലക്കുണ്ട്.

കര്‍ഫ്യൂ സമയത്ത് മെഡിക്കല്‍ സേവനങ്ങള്‍, ഭക്ഷണ സാധനങ്ങള്‍ വാങ്ങല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കായി രാവിലെ ആറു മുതല്‍ വൈകുന്നേരം മൂന്നുവരെ മാത്രമാണ് പുറത്തിറങ്ങുന്നതിന് അനുമതിയുള്ളത്. ലോക്ക് ഡൗണ്‍ സമയത്ത് ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ പ്രയാസങ്ങള്‍ മനസ്സിലാക്കിയാണ് ഭക്ഷണം സൗജന്യമായി വിതരണം ചെയ്യാന്‍ തീരുമാനിച്ചതെന്ന് അല്‍ ബൈക്ക് വൃത്തങ്ങള്‍ അറിയിച്ചു.

Latest