Connect with us

Covid19

ഉടന്‍ റിപ്പോര്‍ട്ട് ചെയ്യുക, അല്ലെങ്കില്‍ നിയമ നടപടി; നിസാമുദ്ദീനില്‍ നിന്ന് മടങ്ങിയെത്തിയവരോട് അസം സര്‍ക്കാര്‍

Published

|

Last Updated

ഗുവാഹത്തി | ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ കഴിഞ്ഞ മാസം നടന്ന തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയവര്‍ സ്വമേധയാ റിപ്പോര്‍ട്ട് ചെയ്യണമെന്നും അല്ലെങ്കില്‍ നിയമ നടപടിക്കു വിധേയരാകേണ്ടി വരുമെന്നും അസം സര്‍ക്കാര്‍. നിര്‍ദേശം അംഗീകരിക്കാത്തവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പു മന്ത്രി ഹിമന്ത ബിസ്വ ശര്‍മ പറഞ്ഞു. അസമില്‍ സ്ഥിരീകരിച്ച 25 കൊവിഡ് കേസുകളില്‍ ഗുവാഹത്തിയിലെ ഒന്നൊഴികെയുള്ള എല്ലാം തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയവരാണ്.

കണക്കുകള്‍ പ്രകാരം സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയവര്‍ 617 പേരാണെന്നും ഇവരില്‍ 491 പേരുടെ സാമ്പിള്‍ ശേഖരിച്ച് പരിശോധനക്കയക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ശര്‍മ വ്യക്തമാക്കി. ബാക്കി 128 പേരെ കണ്ടെത്തേണ്ടതുണ്ട്. ഞായറാഴ്ച തബ്ലീഗ് ജമാഅത്ത് ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തിയ മന്ത്രി സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയവരുടെ വിശദാംശങ്ങള്‍ തിങ്കളാഴ്ചയോടെ നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ചയോടെ ആരോഗ്യ കേന്ദ്രങ്ങളിലോ ജില്ലാ അധികൃതര്‍ക്കു മുമ്പിലോ സ്വമേധയാ റിപ്പോര്‍ട്ട് ചെയ്യണമെന്നായിരുന്നു നിര്‍ദേശം.

നിസാമുദ്ദീനിലെ സമ്മേളനത്തില്‍ സംബന്ധിച്ചവരും കൊവിഡ് ബാധയുള്ള വിദേശ രാഷ്ട്രങ്ങളിലോ സംസ്ഥാനങ്ങളിലോ സന്ദര്‍ശനം നടത്തിയവരും ഉടന്‍ വിവരമറിയിക്കണമെന്ന് ആവശ്യപ്പെട്ട്‌ പോലീസും നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

Latest