Connect with us

Covid19

ലക്ഷണമില്ലാത്തവരിലും കൊവിഡ്; പഠിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് ആരോഗ്യ വകുപ്പ്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് രോഗലക്ഷണങ്ങളില്ലാത്തവരും കൊവിഡ് പോസിറ്റീവ് ആകുന്നത് സംബന്ധിച്ച് പഠിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് ആരോഗ്യ വകുപ്പ്. പത്തനംതിട്ടയില്‍ വൈറസ് ബാധയുടെ ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാതിരുന്ന പന്തളം സ്വദേശിനിയായ പതിനെട്ടുകാരിക്ക് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണിത്. ജില്ലയിലെ ആരോഗ്യ വിദഗ്ധര്‍ ഉള്‍പ്പെട്ട സംഘത്തെയാണ് പഠനത്തിനായി നിയോഗിച്ചത്.

നിസാമുദ്ദീനില്‍ നിന്ന് വന്ന് 14 ദിവസം നിരീക്ഷണത്തിലിരുന്ന കാലയളവില്‍ അസുഖ ലക്ഷണങ്ങളൊന്നും കാണിക്കാതിരുന്ന പെണ്‍കുട്ടിക്ക് നാലു ദിവസം കൂടി കഴിഞ്ഞപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ സമയത്തും രോഗലക്ഷണങ്ങള്‍ കണ്ടിരുന്നില്ല.
പന്തളം സ്വദേശിനിയായ പെണ്‍കുട്ടി 17ാം തിയ്യതി നാട്ടിലെത്തിയശേഷം 14 ദിവസം നിരീക്ഷണത്തില്‍ തുടര്‍ന്നു. വീണ്ടും നാല് ദിവസം കഴിഞ്ഞപ്പോഴാണ് കൊറോണ സ്ഥിരീകരിക്കപ്പെട്ട് ആശുപത്രിയിലേക്ക് മാറ്റിയത്. അപ്പോഴും പെണ്‍കുട്ടിയില്‍ രോഗ ലക്ഷണം പ്രകടമായിരുന്നില്ല. ഗള്‍ഫില്‍ നിന്നെത്തിയ അടൂരിലെ യുവാവിന്റെതും സമാനമായ അനുഭവമായിരുന്നു. ഇതു കണക്കിലെടുക്കുമ്പോള്‍ ലക്ഷണങ്ങള്‍ കാണിക്കാത്ത കൊവിഡ് കേസുകള്‍ പലയിടത്തും ഉണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് പഠന സംഘത്തെ നിയോഗിച്ചിരിക്കുന്നത്.

---- facebook comment plugin here -----

Latest