Educational News
വിസ്‌ഡം എജ്യൂക്കേഷൻ ഓൺലൈൻ ക്വിസ് എല്ലാ ചൊവ്വാഴ്ചയും
 
		
      																					
              
              
            കോഴിക്കോട് | ലോക്ക്ഡൗൺ കാലത്തെ നവ്യാനുഭവമാക്കി വിസ്ഡം എജ്യൂക്കേഷൻ ഓഫ് ഇന്ത്യ (WEFI) യുടെ ഓൺലൈൻ ക്വിസ് പ്രോഗ്രാം. അഞ്ച്, ആറ്, ഏഴ് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളെ ലക്ഷ്യം വെച്ചാണ് പ്രോഗ്രാം സംഘടിപ്പിച്ചത്. കഴിഞ്ഞ മാസം 30ന് എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സി കെ റാഷിദ് ബുഖാരി കൂട്ടുകാർക്ക് പരിപാടി സമർപ്പിച്ചിരുന്നു.
കുട്ടികളിൽ ചിന്തയും അറിവും ആവേശവും നിറച്ച പൊതുവിജ്ഞാനവും സയൻസും ഇംഗ്ലീഷും അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ ഏറെസ്വീകാര്യത നേടിക്കഴിഞ്ഞു. ആയിരക്കണക്കിന് വിദ്യാർഥികളാണ് ഇന്നലെ പ്രോഗ്രാമിൽ പങ്കു ചേർന്നത്. എല്ലാ ചൊവ്വാഴ്ചയും http://quest.wefionline.com എന്ന വെബ് സൈറ്റിൽ രാവിലെ പത്തിന് പരിപാടി ആരംഭിക്കും.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          
