Connect with us

Covid19

രോഗികളുമായി സമ്പര്‍ക്കം; ഡല്‍ഹിയില്‍ 108 ആശുപത്രി ജീവനക്കാര്‍ നിരീക്ഷണത്തില്‍

Published

|

Last Updated

ന്യൂഡല്‍ഹി |  കൊവിഡ് 19 ബാധിച്ച രണ്ട് രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ 108 ആശുപത്രി ജിവനക്കാരെ വൈറസ് സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലാക്കി. ശ്രീ ഗംഗാ റാം ആശുപത്രിയിലെ ഡോക്ടര്‍മാരും നേഴ്‌സുമാരും ഉള്‍പ്പെടെയുള്ള 108 ജീവനക്കാരെയാണ് നിരീക്ഷണത്തിലാക്കിയത്. 108 പേരില്‍ 85 പേരെ വീടുകളിലും 23 പേര്‍ ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുള്ളത്.

രണ്ടാമത്തെ പരിശോധനയിലാണ് രോഗികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. നേരത്തെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊറോണ ബാധിതരെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും അസുഖം ബാധിച്ചിരുന്നു.