Connect with us

Covid19

സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; രണ്ട് പേര്‍ക്ക് വൈറസ് ലഭിച്ചത് സമ്പര്‍ക്കത്തിലൂടെ

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ ആറ് പേര്‍ കാസര്‍കോട് ജില്ലയില്‍ നിന്നുള്ളവരാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരികരിച്ചത്. ഇവരില്‍ അഞ്ച് പേര്‍ ദുബൈയില്‍ നിന്ന് എത്തിയവരാണ്. രോഗം സ്ഥിരീകരിച്ച മറ്റുള്ളവരില്‍ മൂന്ന് പേര്‍ (ആലപ്പുഴ, കൊല്ലം, കാസര്‍ഗോഡ്) നിസാമുദ്ദീനിലെ തബ്ലീഹ് സമ്മേളനത്തില്‍ പങ്കെടുത്തവരും ഒരാള്‍ നാഗ്പൂരില്‍ നിന്നും (പാലക്കാട്) വന്നതുമാണ്. മറ്റ് രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ലഭിച്ചത്.

സംസ്ഥാനത്ത് മൊത്തം രോഗികളുടെ എണ്ണം 306 ആയി. ഇതില്‍ അമ്പത് പേര്‍ രോഗമുക്തി നേടി. ഇന്ന് കേരളത്തില്‍ എട്ട് പേരുടെ പരിശോധനാഫലം നെഗറ്റീവായി. കണ്ണൂര്‍ ജില്ലയില്‍ നിന്നും ഏഴ് പേരുടെയും തിരുവനന്തപുരം ജില്ലയിലെ ഒരാളുടെയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. നിലവില്‍ 254 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

വിവിധ ജില്ലകളിലായി 1,71,355 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 1,70,621 പേര്‍ വീടുകളിലും 734 പേര്‍ ആശുപത്രികളിലുമാണ്. ഇന്ന് 174 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 9744 വ്യക്തികളുടെ സാമ്പിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 8586 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവാണെന്നും സര്‍ക്കാര്‍ അറിയിച്ചു.

 

Latest