Connect with us

Covid19

കേരളത്തില്‍നിന്നുള്ള രോഗികളെ ചികിത്സിക്കരുതെന്ന ഉത്തരവ് കര്‍ണാടക തിരുത്തി

Published

|

Last Updated

മംഗലാപുരം | കേരളത്തില്‍ നിന്നുള്ള രോഗികളെ ചികിത്സിക്കരുതെന്ന ഉത്തരവ് കര്‍ണാടക സര്‍ക്കാര്‍ തിരുത്തി. രോഗികളെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യരുതെന്നും ചികിത്സിക്കരുതെന്നുമുള്ള വിവാദ ഉത്തരവാണ് ഇപ്പോള്‍ കര്‍ണാടക സര്‍ക്കാര്‍ തിരുത്തിയിരിക്കുന്നത്.

ഏപ്രില്‍ ഒന്നാം തീയതിയാണ് കേരളത്തില്‍ നിന്നുള്ള രോഗികളെ ചികിത്സിക്കരുതെന്ന് കാണിച്ച് കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലാ ഡിഎംഒ ഉത്തരവ് ഇറക്കിയത്. ഈ ഉത്തരവാണ് ഇപ്പോള്‍ തിരുത്തിയത്. അതേ സമയം കേരളത്തില്‍ നിന്നുള്ള ആംബുലന്‍സുകളെ കര്‍ണാടകയില്‍ പ്രവേശിപ്പിക്കരുതെന്ന ഉത്തരവ് നിലനില്‍ക്കുന്നുണ്ട്.