Connect with us

Covid19

രാജ്യത്ത് 24 മണിക്കൂറിനിടെ 601 പേര്‍ക്ക് കൊവിഡ്; രോഗബാധിതരുടെ എണ്ണം 2902

Published

|

Last Updated

ന്യൂഡല്‍ഹി| ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 601 പേര്‍ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. രാജ്യത്ത് ഒരു ദിവസം രോഗം സ്ഥിരീകരിച്ച ഏറ്റവും ഉയര്‍ന്ന എണ്ണമാണിത്. മഹാരാഷ്ട്ര, ഡല്‍ഹി. ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2902 ആയി.

ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 167 പേര്‍ക്ക് രോഗം കണ്ടെത്തി. ഇതോടെ രാജ്യതലസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 386 ആയി. ഇതില്‍ 250 ഓളം പേരും നിസാമുദ്ദീനില്‍ നടന്ന തബലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്.

തബലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 14 ഓളം സംസ്ഥാനങ്ങളിലെ 650 ഓളം പേര്‍ക്ക് ഇതിനോടകം കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വെള്ളിയാഴ്ച തമിഴ്‌നാട്ടില്‍ 102 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 400 കടന്നു. ഇതില്‍ ബഹുഭൂരിപക്ഷവും നിസാമുദ്ദീന്‍ സമ്മളേനത്തില്‍ പങ്കെടുത്തവരാണ്.
ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള സംസ്ഥാനമായ മഹാരാഷ്ട്രയില്‍ വെള്ളിയാഴ്ച 88 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നത്തെ പുതിയ കേസുകളക്കം മഹാരാഷ്ട്രയിലെ മൊത്തം രോഗബാധിതരുടെ എണ്ണം 500 കടന്നു. മഹാരാഷ്ട്രയില്‍ ഇതുവരെ 20 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്.

Latest