Connect with us

Covid19

തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത ഏഴ് പേര്‍ക്കടക്കം 75 പേര്‍ക്ക് കൊവിഡില്ല; പത്തനംതിട്ടക്ക് താല്‍ക്കാലിക ആശ്വാസം

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ടയില്‍ പരിശോധനക്കയച്ച 75 കൊവിഡ് പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ്. ഇതില്‍ നിസാമുദ്ദീനില്‍ നിന്ന് എത്തിയ ഏഴ് പേരുടെ ഫലവും ഉള്‍പ്പെടും.105 പരിശോധന ഫലങ്ങള്‍ ഇനി ലഭിക്കാനുണ്ട്. ജില്ലയില്‍ നിന്ന് 25 പേരാണ് നിസാമുദ്ദീനിലെ തബലീഗ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയത്. ഇതില്‍ രണ്ടുപേരൊഴികെ ബാക്കിയെല്ലാവരും നാട്ടില്‍ തിരികെ എത്തി.  എല്ലാവരെയും പരിശോധിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

അതേസമയം പെരുനാട് നിരീക്ഷണത്തിലുള്ള ആളുടെ അച്ഛന്‍ മരിച്ചത് വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നെന്ന് പ്രാഥമിക നിഗമനം. പതിമൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇദ്ദേഹത്തിന്റെ മകന്‍ വിദേശത്ത് നിന്നെത്തിയത്. മകന്റെ സ്രവം പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ആശുപത്രികളില്‍ 22 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

---- facebook comment plugin here -----

Latest