Connect with us

Kerala

'ശരീരം വിറ്റ് ജീവിക്കുന്ന സ്ത്രീകളുടെ കാല്‍ കഴുകി വെള്ളം കുടിക്കു';മാധ്യമങ്ങള്‍ക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി യു പ്രതിഭ എംഎല്‍എ

Published

|

Last Updated

ആലപ്പുഴ | മാധ്യമങ്ങള്‍ക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി കായംകുളം എംഎല്‍എ യു പ്രതിഭ. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ എംഎല്‍എയും പ്രാദേശിക ഡിവൈഎഫ്‌ഐ നേതാക്കളും തമ്മിലുള്ള തര്‍ക്കം വാര്‍ത്തയായതിന് പിന്നാലെയാണ് മാധ്യമങ്ങള്‍ക്കെതിരെ  യു പ്രതിഭ രംഗത്തെത്തിയത്.

ചില വ്യക്തികള്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ സംഘടനയുടേതല്ല. ഇത്തരം വാര്‍ത്തകള്‍ കൊടുക്കുന്ന മാധ്യമങ്ങള്‍ തെരുവില്‍ ശരീരം വിറ്റ് ജീവിക്കുന്ന സ്ത്രീകളുടെ കാല്‍ കഴുകി വെള്ളം കുടിക്കാനുമാണ് എം എല്‍ എ യുടെ പരിഹാസം. ഇതിലും ഭേദം ശരീരം വിറ്റ് ജീവിക്കുന്നതാണ്, ആണായാലും പെണ്ണായാലും എന്നാണ് ഫേസ്ബുക്കിലിട്ട വീഡിയോയിലാണ് യു പ്രതിഭ എംഎല്‍എ വിവാദ പരാമര്‍ശങ്ങള്‍ ഉന്നയിക്കുന്നത്.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ വീട്ടില്‍ അടച്ചിരിക്കുകയാണ് യു പ്രതിഭ എംഎല്‍എ എന്നായിരുന്നു പ്രദേശത്തെ ഡിവൈഎഫ്‌ഐ നേതാക്കളുടെ വിമര്‍ശനം. കൊവിഡിനേക്കാള്‍ വലിയ വൈറസുകളുണ്ടെന്ന് ആ വിമര്‍ശനത്തോട് യു പ്രതിഭ ആഞ്ഞടിക്കുകയും ചെയ്തിരുന്നു. തര്‍ക്കം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് യു പ്രതിഭ മാധ്യമങ്ങള്‍ക്കെതിരെ തിരിഞ്ഞത് .