Connect with us

Covid19

തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 187 പേര്‍ ഒളിവില്‍; ആരാധനാലയങ്ങള്‍ പരിശോധിക്കണമെന്ന് ഡല്‍ഹി പോലീസ്

Published

|

Last Updated

ന്യൂഡല്‍ഹി | നിസാമുദീനില്‍ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 187 വിദേശ പ്രതിനിധികള്‍ ഒളിവിലെന്ന് ഡല്‍ഹി പോലീസ്. ഇന്തോനേഷ്യയില്‍നിന്നുള്ളവരാണ് ഇതില്‍ കൂടുതല്‍ പേരെന്നും പോലീസ് വ്യക്തമാക്കി.

നാട്ടുകാരുടെ സഹായത്തോടെയാണ് ഇവര്‍ ഡല്‍ഹിയുടെ പല ഭാഗങ്ങളിലായി ഒളിവില്‍ കഴിയുന്നതെന്നാണ് പോലീസ് നിഗമനം. ഇവരെ കണ്ടെത്തുന്നതിനായി ആരാധനാലയങ്ങളില്‍ അടക്കം പരിശോധന വേണമെന്നും പോലീസ് ആവശ്യപ്പെട്ടു.

അതേസമയം തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 65 വിദേശികള്‍ക്കെതിരെ കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് പോലീസ് കേസെടുത്തിരുന്നു. സഹറന്‍പൂരിലും കാണ്‍പൂരിലും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

Latest