Connect with us

Covid19

സഊദിയില്‍ സ്വദേശികളായ സ്വകാര്യ ജീവനക്കാര്‍ക്ക് ശമ്പളത്തിന്റെ അറുപത് ശതമാനം നല്‍കാന്‍ ഉത്തരവ്

Published

|

Last Updated

ദമാം | സഊദിയില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ പ്രതിമാസ ശമ്പളത്തിന്റെ അറുപത് ശതമാനം നല്‍കാന്‍ സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് ഉത്തരവിട്ടു. കൊവിഡ് വ്യാപിക്കുന്നത് തടയുന്നതിനായി നടപ്പിലാക്കിയ നിയന്ത്രണങ്ങള്‍ മൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ജനറല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് സോഷ്യല്‍ ഇന്‍ഷ്വറന്‍സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വേതനത്തിന്റെ 60 ശതമാനമാണ് പ്രതിമാസം ലഭിക്കുക. മൂന്ന് മാസ കാലയളവില്‍ തുക ലഭിക്കും. ആകെ ഒമ്പത് ബില്യണ്‍ റിയാലാണ് ഇതിനായി നീക്കിവച്ചിട്ടുള്ളത്.

Latest