ലുലു മണി ആപ്പിന് വന്‍ സ്വീകാര്യത; പത്ത് ദിവസത്തിനുള്ളില്‍ ഡൗണ്‍ലോഡ് ചെയ്തത് 15,000 പേര്‍

Posted on: April 3, 2020 4:35 pm | Last updated: April 3, 2020 at 5:40 pm

അബുദാബി | ലുലു മണി ആപ്പിന് വന്‍ സ്വീകാര്യത. കഴിഞ്ഞ പത്ത് ദിവസത്തില്‍ 15,000 ആളുകള്‍ ലുലു മണി ആപ്പ് ഡൗണ്‍ലോഡ് ചെയ്തതായി പ്രമുഖ മണി എക്്‌സ്‌ചേഞ്ച് സ്ഥാപനമായ ലുലു എക്‌സ്‌ചേഞ്ച് അധികൃതര്‍ അറിയിച്ചു. നിലവില്‍ രാജ്യത്ത് 3,50,000 ആളുകളാണ് ലുലു മണി ആപ്പ് ഉപയോഗിക്കുന്നത് .

കൊറോണ വൈറസ് കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനം പുരോഗമിക്കുന്നതിനാല്‍ ആരും തന്നെ വീട് വിട്ട് പുറത്ത് പോകരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഈ ഘട്ടത്തില്‍ ലുലു മണി വഴി വീട്ടിലിരുന്ന് നാട്ടിലേക്ക് പണം അയക്കാന്‍ നിരവധി പേര്‍ക്ക് കഴിഞ്ഞു. ഐ ടി അടിസ്ഥാന സൗകര്യ മേഖലയില്‍ മുതല്‍ മുടക്കിയതിന്റെ ഫലം ഇപ്പോള്‍ ലഭിച്ചെന്നും ഉപഭോക്താക്കള്‍ക്ക് ലളിതമായും സുരക്ഷിതമായും വീട്ടിലിരുന്ന് നാട്ടിലേക്ക് പണം അയക്കാന്‍ സൗകര്യമൊരുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ് എം ഡി അദീബ് അഹ്മദ് പറഞ്ഞു.

മികച്ച നിരക്ക്, തത്സമയം ക്യാഷ് അകൗണ്ടിലെത്തല്‍ തുടങ്ങിയവയാണ് ലുലു മണി ആപ്പ് വാഗ്ദാനം ചെയ്യുന്നത്. ലുലു എക്‌സ്‌ചേഞ്ചില്‍ താല്പര്യപെടുന്നവര്‍ക്ക് അപ്പോള്‍ തന്നെ ആപ്പില്‍ റിയല്‍ ടൈം റേറ്റ് ബ്ലോക്ക് ചെയ്യാന്‍ കഴിയും.

ഗള്‍ഫ് മേഖലയിലെ 150 ലധികം ബ്രാഞ്ചുകളുള്ള ലുലു എക്‌സ്‌ചേഞ്ചിന് യുഎഇയില്‍ 73 ബ്രാഞ്ചുകളുണ്ട്. യു എ ഇ ക്ക് പുറമെ ബഹ്റൈന്‍, ഒമാന്‍, കുവൈറ്റ് എന്നിവിടങ്ങളില്‍ ബ്രാഞ്ചുകളുള്ളത്.