Connect with us

Kerala

ഹൈക്കോടതി ഉത്തരവിന് സ്‌റ്റേയില്ല; അതിര്‍ത്തി അടച്ചതില്‍ കര്‍ണാടകത്തിന് തിരിച്ചടി

Published

|

Last Updated

കൊച്ചി | അതിര്‍ത്തി അടച്ച വിഷയത്തില്‍ കര്‍ണാടകത്തിന് തിരിച്ചടി. അതിര്‍ത്തി ഉടന്‍ തുറന്നു കൊടുത്ത് രോഗികളെ കടത്തിവിടണമെന്ന ഹൈക്കോടതി ഇടക്കാല ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. അടിയന്തര സ്‌റ്റേ വേണമെന്ന കര്‍ണാടകയുടെ ആവശ്യം പരമോന്നത കോടതി തള്ളി. അത്യാവശ്യ വാഹനങ്ങള്‍ കടത്തിവിടേണ്ടി വരും. പ്രശ്‌നത്തിന് കക്ഷികളായ കേരളവും കര്‍ണാടകവും ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു.

ആരോഗ്യ മന്ത്രാലയം സെക്രട്ടറിയുമായി ചര്‍ച്ച നടത്തണമെന്ന് കേരള, കര്‍ണാടക ചീഫ് സെക്രട്ടറിമാര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. വിധിയെ ഗതാഗത വകുപ്പു മന്ത്രി എ കെ ശശീന്ദ്രന്‍ സ്വാഗതം ചെയ്തു.