Connect with us

Kerala

സര്‍ക്കാര്‍ ജീവനക്കാരെ ധനമന്ത്രി ഭീഷണിപ്പെടുത്തുന്നു: പ്രതിപക്ഷ നേതാവ്

Published

|

Last Updated

തിരുവനന്തപുരം | സാലറി ചലഞ്ചിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരെ ധനമന്ത്രി തോമസ് ഐസക് ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗുണ്ടാ പിരിവ് നടത്താനാണ് ലക്ഷ്യമെങ്കില്‍ ഇത് കേരളമാണെന്ന് ഓര്‍ക്കണമെന്നും സഹകരിക്കാമെന്ന് പറയുമ്പോള്‍ തലയില്‍ കയറരുതെന്നും പ്രതിപക്ഷ നേതാവ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

നിര്‍ബന്ധ പിരിവിനെ അംഗീകരിക്കില്ല. എന്നാല്‍ കഴിവിനനുസരിച്ച് ചാലഞ്ചില്‍ പങ്കെടുക്കണമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ചില വിഭാഗങ്ങളെ ഒഴിവാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പൊലീസിനും, ആരോഗ്യവകുപ്പിനും ഇന്‍സെന്റീവ് നല്‍കേണ്ടതാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

പ്രളയ ഫണ്ടിനെതിരെയുള്ള പരാതി സാലറി ചലഞ്ചിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്. ചെന്നിത്തല പ്രത്യേക ഫണ്ടുണ്ടെന്ന മുഖ്യമന്ത്രിയുടെ വിശദീകരണം കൃത്യത ഇല്ലാത്തതാണെന്നും ആരോപിച്ചു.

സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി മോശമാകാന്‍ കാരണം കൊവിഡ് 19 അല്ല. നികുതി പിരിവില്‍ 12% മാത്രമാണ് വര്‍ധന. ജിഎസ്ടി നഷ്ടപരിഹാരം രണ്ട് മാസത്തെ കുടിശിക മാത്രമാണുള്ളത്. കേരളത്തിന് 14000 കോടി ഉടന്‍ കിട്ടുന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു
കെടുകാര്യസ്ഥതയുടെ ഉത്തരവാദിത്തം കൊവിഡ് 19 ന്റെ തലയില്‍ കെട്ടിവയ്ക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും ചെന്നിത്തല ആരോപിച്ചു. സൗജന്യ റേഷന്‍ തട്ടിപ്പാണ്. ഗുണനിലവാരമില്ലാത്ത അരിയാണ് വിതരണം ചെയ്യുന്നതെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു