Connect with us

Covid19

കൊവിഡ്: കൊല്ലം സബ് കലക്ടറുടെ ഗണ്‍മാനും ഡ്രൈവര്‍ക്കും സസ്‌പെന്‍ഷന്‍

Published

|

Last Updated

കൊല്ലം |  കൊവിഡ് 18 നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ മുങ്ങിയ കൊല്ലം സബ്കലക്ടര്‍ അനുപം മിശ്രക്കെതിരെ നടപടിയുണ്ടായതിന് പിന്നാലെ അദ്ദേഹത്തിന്റെ ഗണ്‍മാനേയും ഡ്രൈവറേയും സസ്‌പെന്‍ഡ് ചെയ്തു. കൂടാതെ രണ്ട് പേര്‍ക്കെതിരെയും കേസുമെടുത്തു. സംഭവത്തില്‍ അനുപം മിശ്രക്കെതിരെ നേരത്തെ കേസെടുക്കുകയും സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

കൊല്ലം വെസ്റ്റ് പൊലീസാണ് അനുപം മിശ്രക്കെതിരെ കേസെടുത്തത്. സബ് കലക്ടറുടെ ഗുരുതര അച്ചടക്ക ലംഘനത്തെക്കുറിച്ച് കലക്ടര്‍ സര്‍കകാറിന് റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അതേസമയം, വീട്ടില്‍ നിരീക്ഷണത്തില്‍ ഇരിക്കാന്‍ പറഞ്ഞപ്പോള്‍ സ്വന്തം വീട്ടില്‍ പോകാന്‍ പറഞ്ഞതാണെന്നു കരുതിയാണ് താന്‍ കേരളം വിട്ടതെന്നായിരുന്നു അനുപം മിശ്ര നല്‍കിയ വിശദീകരണം.

വിവാഹശേഷം മധുവിധു ആഘോഷിക്കാന്‍ സിംഗപ്പൂരിലും മലേഷ്യയിലും പോയി കൊല്ലത്ത് തിരികെ വന്ന സബ് കലക്ടര്‍ അനുപം മിശ്രയോട് നിരീക്ഷണത്തില്‍ പോകാന്‍ കലക്ടര്‍ ആവശ്യപ്പെടുകയായിരുന്നു. തേവള്ളിയിലെ ഔദ്യോഗിക വസതിയില്‍ 19-ാം തിയതി മുതല്‍ നിരീക്ഷണത്തില്‍ ഇരിക്കേണ്ട അനുപം മിശ്ര ബെംഗളൂരുവിലെ വീട്ടിലേക്ക് മുങ്ങുകയായിരുന്നു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഔദ്യോഗിക നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ താന്‍ ബെംഗളൂരുവിലെത്തിയെന്നായിരുന്നു മറുപടി.

 

 

---- facebook comment plugin here -----

Latest