Connect with us

Covid19

കൊവിഡിനെ പിടിച്ചുകെട്ടാന്‍ ലോകബേങ്ക് ഇന്ത്യക്ക് 100 കോടി ഡോളര്‍ നല്‍കും

Published

|

Last Updated

വാഷിങ്ടണ്‍ | കൊവിഡ് വൈറസ് വ്യാപനം തടയുന്നതിന് ഇന്ത്യക്ക് ലോകബേങ്കിന്റെ സഹായം. 100 കോടി ഡോളറാണ് ലോകബേങ്ക് ഇന്ത്യക്ക് സഹായമായി നല്‍കുക. രോഗബാധിതരെ കണ്ടെത്തുക, അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കുക, ലബോറട്ടറി സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക, ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിക്കുക, ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള സുരക്ഷാ വസ്ത്രങ്ങള്‍ സംഭരിക്കുക തുടങ്ങിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനാണ് സാമ്പത്തിക സഹായം അനുവദിച്ചിരിക്കുന്നത്.

ദക്ഷിണേഷ്യയില്‍ ഏറ്റവും കൂടുതല്‍ സാമ്പത്തിക സഹായം ഇന്ത്യക്കാണ് അനുവദിച്ചിരിക്കുന്നത്. പാകിസ്താന് 20 കോടി ഡോളറും അഫ്ഗാനിസ്താന് 10 കോടി ഡോളറും ലോകബേങ്ക് അനുവദിച്ചു. ഇതിന് പുറമെ ശ്രീലങ്കക്ക് 12.86 കോടി, മാലദ്വപിന് 73 ലക്ഷം എന്നിങ്ങനെയാണ് അനുവദിച്ചിട്ടുള്ളത്.
16,000 കോടി ഡോളര്‍ അടുത്ത 15 മാസങ്ങള്‍ക്കുള്ളില്‍ വൈറസ് വ്യാപനത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ രാജ്യങ്ങള്‍ക്ക് ലോകബേങ്ക് ഗ്രാന്റ് അനുവദിക്കും.
രോഗമുക്തരാകുന്നതിനുള്ള സമയം കുറക്കുക, രാജ്യങ്ങളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുക, ചെറുകിട ഇടത്തരം സംരംഭങ്ങളെ സഹായിക്കുക, രോഗപ്പകര്‍ച്ചയുടെ ആഘാതം ഏറ്റവും കൂടുതല്‍ ബാധിക്കുന്ന സാധാരണക്കാരും ദരിദ്രരുമായവരെ സഹായിക്കുക എന്നിവയാണ് 16,000 കോടി ഡോളര്‍ സാമ്പത്തിക പാക്കേജിന്റെ ലക്ഷ്യങ്ങള്‍.

---- facebook comment plugin here -----

Latest