Connect with us

Gulf

ദമാമില്‍ താമസ കെട്ടിടത്തിന് തീപിടിച്ച് ഒരുമരണം; അഞ്ചു പേര്‍ക്ക് പരിക്ക്

Published

|

Last Updated

ദമാം | ദമാമില്‍ താമസ കെട്ടിടത്തിന് തീപിടിച്ച് ഒരു കുട്ടി മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റതായും സഊദി സിവില്‍ ഡിഫന്‍സ് അറിയിച്ചു. പരിക്കേറ്റവരില്‍ രണ്ട് പേര്‍ സ്ത്രീകളും രണ്ട് പേര്‍ കുട്ടികളുമാണ്. ഇവരെ ദമാമിലെ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു.

ദമാം അല്‍ദാഹിയയിലെ താമസ കെട്ടിടത്തിലാണ് വ്യാഴാഴ്ച രാവിലെ തീപിടുത്തമുണ്ടായത്. ഉടനെ തന്നെ സംഭവസ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് തീ പൂര്‍ണ്ണമായും അണച്ചു. കെട്ടിടത്തില്‍ നിന്ന് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി 17 പേരെ സിവില്‍ ഡിഫന്‍സ് ഒഴിപ്പിച്ചു.

---- facebook comment plugin here -----

Latest