Connect with us

Kerala

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കേന്ദ്ര സഹായം തേടി: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | കൊറോണ അല്ലാത്ത കാരണങ്ങളാല്‍ വിദേശ രാജ്യങ്ങളില്‍ മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സംവിധാനം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കൊറോണ ബാധിച്ച് മരിച്ചവരുടെ മൃതദേഹം നാട്ടില്‍ എത്തിക്കുന്നത് പ്രായോഗികമല്ല. സാധാരണക്കാര്‍ മരിച്ചാല്‍ കൊണ്ടുവരാനുള്ള പ്രശ്‌നമാണ് ചൂണ്ടിക്കാണിച്ചതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.

സംസ്ഥാനത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിശദാംശം പ്രധാനമന്ത്രിയെ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രം നിര്‍ദേശിച്ച എല്ലാ കാര്യങ്ങളും സംസ്ഥാനത്ത് നടപ്പാക്കിയിട്ടുണ്ട്. മലയാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് കേന്ദ്രം ഇടപെടണം എന്ന് അഭ്യര്‍ഥിച്ചു. രോഗ സാധ്യത സംശയിക്കുന്നവര്‍ക്ക് ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ അതത് രാജ്യങ്ങളില്‍ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ ഒരുക്കണം. നഴ്‌സുമാര്‍ക്ക് വ്യക്തിഗത പ്രതിരോധ സംവിധാനങ്ങള്‍ എല്ലാ രാജ്യങ്ങളിലും ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സംസ്ഥാനനന്തര ചരക്ക് നീക്കം തടയപ്പെടില്ല എന്ന് ഉറപ്പ് വരുത്തണം. ഒരു രാഷ്ട്രം എന്ന നിലയില്‍ ഒറ്റെക്കെട്ടായി വെല്ലുവിളിയെ നേിരടണമെന്ന ചിന്ത എല്ലാ സംസ്ഥാനങ്ങള്‍ക്കും വേണം. പക്ഷപാതിത്വം പാടില്ല. സംസ്ഥാനത്തുള്ള അതിഥി തൊഴിലാളികളുടെ വികാരം മാനിച്ച് ലോക്ഡൗണ്‍ പിന്‍വലിക്കുന്ന ഘട്ടത്തില്‍ അവര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ സൗകര്യം ഒരുക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി വിശദീകരിച്ചു.

Latest