Covid19
സംസ്ഥാനത്ത് രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കും കൊവിഡ്; റാപ്പിഡ് ടെസ്റ്റിനെ ആശ്രയിക്കാന്‍ നീക്കം

കാസര്‍കോട് | സംസ്ഥാനത്ത് രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കും കൊവിഡ് ബാധിച്ചതായി കണ്ടെത്തി. കാസര്‍കോട്ടാണ് ഇത്തരത്തിലുള്ള രോഗബാധിതരെ കണ്ടെത്തിയത്. ജില്ലയില്‍ ദുബൈയില്‍ നിന്നെത്തിയ ഏഴു പേര്‍ക്കാണ് ലക്ഷണങ്ങള്‍ പ്രകടമാക്കാതെ വൈറസ് ബാധ സ്ഥിരീകരിച്ചത്. വിദേശത്തു നിന്ന് എത്തിയവരെന്ന നിലയില്‍ ഇവരുടെ സ്രവങ്ങള്‍ പരിശോധിച്ചപ്പോഴാണ് കൊവിഡ് പോസിറ്റീവാണെന്ന് തിരിച്ചറിഞ്ഞത്.
വിദേശത്തുനിന്ന് എത്തിയ എല്ലാവരുടെയും സ്രവ പരിശോധന പ്രായോഗികമല്ലാത്തതിനാല്‍ റാപ്പിഡ് ടെസ്റ്റിനെ ആശ്രയിക്കാനാണ് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നീക്കം. നിലവില്‍ 265 പേരാണ് സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതര്‍. 1,64,130 പേര്‍ നിരീക്ഷണത്തിലാണ്.
---- facebook comment plugin here -----