Connect with us

Covid19

ഡോക്ടര്‍ക്ക് കൊവിഡ്; ഡല്‍ഹി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അടച്ച്പൂട്ടി

Published

|

Last Updated

ന്യൂഡല്‍ഹി | ഡോക്ടര്‍ക്ക്കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഡല്‍ഹി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സര്‍ക്കാര്‍ അടച്ചുപൂട്ടി. ആശുപത്രി കെട്ടിടത്തിലെ ഒപി, ലാബ് എന്നിവ അണുവിമുക്തമാക്കാനായാണ്അടച്ചിട്ടത്.

ഡോക്ടറുമായി സമ്പര്‍ക്കത്തിലായവരുടെ പട്ടിക തയ്യാറാക്കി കൊണ്ടിരിക്കുകയാണ്.തിരിച്ചറിഞ്ഞവരെയെല്ലാംനിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.

ഡോക്ടറുടെ സഹോദരന്‍, സഹോദര ഭാര്യ എന്നിവര്‍ യുകെയില്‍ നിന്നെത്തിയിരുന്നു. ഇവരില്‍ നിന്നാകാം രോഗം പകര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം.
കൊവിഡ് ബാധിച്ച്ഇതുവരെ രണ്ട് പേരാണ് ഡല്‍ഹിയില്‍ മരിച്ചത്. 100 കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

നിസ്സാമുദീനിലെ തബലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത നൂറ് കണക്കിന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് ഡല്‍ഹിയില്‍ ആശങ്ക പരത്തിയിട്ടുണ്ട്.