Connect with us

Covid19

ലോകം കടന്നുപോകുന്നത് രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയെന്ന് യു എന്‍

Published

|

Last Updated

ന്യൂയോര്‍ക്ക് | രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് ലോകം കടന്നുപോകുന്നതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെര്‍സ്. കൊവിഡ് വൈറസ് ലോകത്ത് സൃഷ്ടിക്കുന്ന സാമ്പത്തിക മാന്ദ്യം സമീപകാലത്തെങ്ങും ഉണ്ടാകാത്ത തരത്തിലുള്ളതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐക്യരാഷ്ട്രസഭ രൂപീകരിച്ചതിനുശേഷം നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയാണിത്. പകര്‍ച്ചവ്യാധി ഇല്ലാതാക്കുന്നതിന് അടിയന്തരമായി ഏകോപനത്തോടെയുള്ള പ്രതികരണം ഉണ്ടാവണം. അവികസിത രാജ്യങ്ങളെ സഹായിക്കാന്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം വ്യവസായവത്കൃത രാജ്യങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു.

കൊവിഡിന്റെ ഭാഗമായുള്ള സാമ്പത്തിക മാന്ദ്യം ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളെ ഗണ്യമായി ബാധിക്കില്ലെന്നും യുഎന്‍ റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ ഇതിന്റെ കാരണങ്ങള്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നില്ല. ഐക്യരാഷ്ട്രസഭയും യുണൈറ്റഡ് നേഷന്‍സ് കോണ്‍ഫറന്‍സ് ഓണ്‍ ട്രേഡ് ആന്റ് ഡെവലെപ്പ്‌മെന്റും സംയുക്തമായി തയാറാക്കിയ റിപ്പോര്‍ട്ടി ലാണ് സാമ്പത്തിക മാന്ദ്യം സംബന്ധിച്ച വിലയിരുത്തലുകള്‍.

ആഗോള ജനസംഖ്യയുടെ മൂന്നില്‍ രണ്ടുഭാഗവും വസിക്കുന്ന വികസ്വര രാഷ്ട്രങ്ങളിലാണു പ്രശ്‌നം രൂക്ഷമാവുക. പ്രതിസന്ധിയില്‍നിന്നു കരകയറാന്‍ ഈ രാജ്യങ്ങള്‍ക്ക് 2.5 ലക്ഷം കോടി ഡോളറിന്റെ രക്ഷാപാക്കേജ് ആവശ്യമാണ്. അടുത്ത രണ്ടു വര്‍ഷത്തിനിടെ കയറ്റുമതിയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളുടെ നിക്ഷേപങ്ങളില്‍ പോലും രണ്ടു മുതല്‍ മൂന്ന് ട്രില്യണ്‍ ഡോളറിന്റെ കുറവ് വരുമെന്നു റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു.

Latest