Connect with us

Kerala

അതിഥി തൊഴിലാളികളെ കൊണ്ടുപോകാന്‍ ട്രെയിന്‍ വരുമെന്ന വ്യാജ സന്ദേശം; യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റും അറസ്റ്റില്‍

Published

|

Last Updated

മലപ്പുറം | ലോക്ക് ഡൗണിനെ തുടര്‍ന്ന് നിലമ്പൂരില്‍ കുടുങ്ങിയ അതിഥി തൊഴിലാളികളെ പശ്ചിമ ബംഗാളിലേക്ക് കൊണ്ടുപോകാന്‍ പ്രത്യേക ട്രെയിന്‍ വരുമെന്ന വ്യാജ സന്ദേശം പ്രചരിപ്പിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റും അറസ്റ്റില്‍. മലപ്പുറം എടവണ്ണ യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് ഷെരീഫാണ് അറസ്റ്റിലായത്. നേരത്തെ, സംഘടനയുടെ മുന്‍ മണ്ഡലം സെക്രട്ടറി ഷാക്കിറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വാട്‌സാപ്പിലൂടെയാണ് ഇരുവരും വീഡിയോ സന്ദേശമയച്ചത്.

മലപ്പുറം മേഖലയിലെ അതിഥി തൊഴിലാളികളെ തിരികെ കൊണ്ടുപോകാന്‍ മമതാ ബാനര്‍ജി ട്രെയിന്‍ അയച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശമാണ് ഇവര്‍ അയച്ചത്. ഓഡിയോ സന്ദേശം ലഭിച്ച ഉടനെ പോലീസ് ഇതിന്റെ ഉറവിടം അന്വേഷിക്കുകയും എടവണ്ണ സ്വദേശി ഷാക്കിറിന്റെ ശബ്ദമാണിതെന്ന് തിരിച്ചറിയുകയുമായിരുന്നു. ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ സന്ദേശം തയാറാക്കി അയക്കാന്‍ പറഞ്ഞത് മണ്ഡലം പ്രസിഡന്റായിരുന്ന ഷെരീഫാണെന്ന് ഷാക്കിര്‍ പോലീസിന് മൊഴി നല്‍കി.

Latest