Connect with us

Covid19

വീണ്ടും സാലറി ചാലഞ്ച്; സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണം

Published

|

Last Updated

തിരുവനന്തപുരം | പ്രളയകാലത്തിനു ശേഷം സംസ്ഥാനത്തു വീണ്ടും സാലറി ചാലഞ്ച്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഗണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. മുഖ്യമന്ത്രി ഇന്ന് വിളിച്ചുചേര്‍ത്ത സര്‍വീസ് സംഘടനാ നേതാക്കളുടെ യോഗത്തിലാണ് ഈ നിര്‍ദേശം വച്ചത്. സൗജന്യ റേഷന്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ വിതരണത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജീകരിക്കുന്നതിനും മറ്റുമായി കോടിക്കണക്കിന് രൂപ അധികമായി കണ്ടെത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിര്‍ദേശത്തോട് പൊതുവെ അനുകൂല നിലപാടാണ് സര്‍വീസ് സംഘടനകള്‍ സ്വീകരിച്ചത്. എന്നാല്‍, ഇത് നിര്‍ബന്ധിത പിരിവാക്കി മാറ്റരുതെന്നും താഴെ തട്ടിലുള്ള ജീവനക്കാരെ സാലറി ചാലഞ്ചില്‍ നിന്ന് ഒഴിവാക്കണമെന്നും പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ ആവശ്യപ്പെട്ടു. സാലറി ചാലഞ്ചുമായി സഹകരിക്കാമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. എന്നാല്‍, ഒരുമാസത്തെ ശമ്പളം നിര്‍ബന്ധമായും നല്‍കണമെന്ന നിബന്ധന ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.