Connect with us

Kerala

മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് വീണ്ടും ആത്മഹത്യ; തൃശൂരില്‍ യുവാവ് പുഴയില്‍ മരിച്ച നിലയില്‍

Published

|

Last Updated

തൃശൂര്‍ | മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വീണ്ടും മരണം. തൃശൂരിലാണ് യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിര്‍മാണ തൊഴിലാളിയായ വെങ്ങിണിശ്ശേരി സ്വദേശി ഷൈബു (47) ആണ് മരിച്ചത്. ആറാട്ടുകടവ് ബണ്ട് ചാലില്‍ ഇയാളെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മദ്യം കിട്ടാതെ വന്നതിനെ തുടര്‍ന്നുള്ള തൃശൂരിലെ മൂന്നാമത്തെ ആത്മഹത്യയാണിത്.

ലോക്ക് ഡൗണിന്റെ ഭാഗമായി മദ്യം ലഭിക്കാത്തതിനാല്‍ ഷൈബു രണ്ടു ദിവസമായി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി കുടുംബാംഗങ്ങള്‍ പറഞ്ഞു.ഞായറാഴ്ച രാവിലെ വീട്ടില്‍ നിന്ന് പോയ ഷൈബുവിനെ കാണാതായതോടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നു നടന്ന തിരച്ചിലിലാണ് പുഴയില്‍ മൃതദേഹം കണ്ടെത്തിയത്.

Latest