Connect with us

National

ലോക്ക്ഡൗണ്‍ നീ‌‌ട്ടാൻ ആലോചനയില്ലെന്ന് കേന്ദ്രം

Published

|

Last Updated

രാജീവ് ​ഗൗബ

ന്യൂഡല്‍ഹി | കൊവിഡ് വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി 21 ദിവസത്തേക്ക് പ്രഖ്യാപിച്ച ലോക്ക്ഡൗൺ കൂടുതല്‍ ദിവസത്തേക്ക് നീട്ടുമെന്ന പ്രചാരണങ്ങൾ തള്ളി കേന്ദ്ര സര്‍ക്കാര്‍. മൂന്നാഴ്ച നീളുന്ന ലോക്ക് ഡൗൺ നീട്ടില്ലെന്ന് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ​ഗൗബ വ്യക്തമാക്കി.

ലോക്ക് ഡൗൺ നീട്ടുന്നതിനെക്കുറിച്ചുള്ള ഒരു ആലോചനയും കേന്ദ്ര സർക്കാർ നടത്തിയിട്ടില്ലെന്നും ഇത്തരം വാർത്തകൾ കാണുമ്പോൾ ആശ്ചര്യം തോന്നുകയാണെന്നും വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോട് അദ്ദേഹം പ്രതികരിച്ചു.

ഏപ്രില്‍ 14 വരെയാണ് നിലവില്‍ രാജ്യത്ത് 21 ദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ചൈനയിലേതിന് സമാനമായി കൂടുതൽ ദിവസത്തേക്ക് ഇന്ത്യയും ലോക്ക്ഡൗൺ നീട്ടിയേക്കും എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലും മറ്റും ഉണ്ടായ പ്രചാരണം നടന്നിരുന്നു.  ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി കേന്ദ്രസർക്കാരിലെ ഉന്നത ഉദ്യോ​ഗസ്ഥൻ തന്നെ രം​ഗത്തു വന്നിരിക്കുന്നത്.

എന്നാൽ ഇപ്പോള്‍ പ്രഖ്യാപിച്ച ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

---- facebook comment plugin here -----

Latest