Connect with us

Kerala

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണം: കാന്തപുരം

Published

|

Last Updated

കോഴിക്കോട് | കൊവിഡ് 19 പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനം നടത്തുന്ന ആരോഗ്യ-ജന ക്ഷേമ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രി ആവശ്യപ്പെട്ട ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നൽകണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അഭ്യർഥിച്ചു.

കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം 21 ദിവസത്തെ ഈ ലോക്ക്ഡൗൺ കാലത്ത് സംസ്ഥാനത്തെ ജനങ്ങൾക്ക് മുഴുവൻ സംരക്ഷണം നൽകുകയെന്നത് ഭാരിച്ച ചെലവുള്ള കാര്യമാണ്. ഈ ഘട്ടത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്ന സംസ്ഥാന സർക്കാറിന്റെ കൂടെ നിൽക്കൽ നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.
ജോലിയും സംരംഭങ്ങളും എല്ലാം നിലച്ച സമയമാണെങ്കിലും ഈ പ്രശ്നത്തിന്റെ ഗൗരവം ഉൾക്കൊണ്ട് സാധിക്കുന്ന വിധത്തിൽ എല്ലാവരും ഓൺലൈൻ വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണം-കാന്തപുരം പറഞ്ഞു.

സുന്നി സംഘടനകളും മർകസും ഇക്കാര്യത്തിൽ സജീവമായുണ്ടാകും. മർകസ് ബോയ്‌സ് ഹൈസ്‌കൂളിലെ അധ്യാപകർ മൂന്ന് ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നും കാന്തപുരം പറഞ്ഞു.

Latest