Connect with us

Bahrain

ഖത്തറില്‍ കുടുങ്ങിയ പൗരന്മാരെ തിരിച്ചെത്തിക്കാന്‍ സൗകര്യമൊരുക്കണം : ബഹ്‌റൈന്‍

Published

|

Last Updated

മനാമ  | കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ഖത്തറില്‍ കുടുങ്ങി കിടക്കുന്ന 31 ബഹ്‌റൈന്‍ പൗരന്മാരെ ദോഹയില്‍ നിന്ന് ബഹ്‌റൈനിലേക്ക് മടങ്ങാന്‍ സൗകര്യമൊരുക്കണമെന്ന് ബഹ്‌റൈന്‍ ആവശ്യപ്പെട്ടു

ഇറാനില്‍ നിന്ന് ബഹ്‌റൈനിലക്കുള്ള വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചത് മൂലം ഇറാനില്‍ നിന്ന് ഖത്തര്‍ എയര്‍ വേസിലാണ് ബഹ്‌റൈന്‍ പൗരന്മാര്‍ ദോഹയിലെത്തിയത്.

കഴിഞ്ഞ ആറുവര്‍ഷമായി ഖത്തറുമായി ഉപരോധത്തിലുള്ള ബഹ്‌റൈന്‍ ഖത്തറിനെതിരെ പ്രതിഷേധിക്കുകയും വൈറസ് വിരുദ്ധ ഹൈജനിക് നിയമങ്ങള്‍ പാലിക്കാത്ത ഫ്‌ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ചിരുന്നു . എന്നാല്‍ ആരോപണം നിഷേധിക്കുകയും ഇവരെ നാട്ടിലേക്ക് മടങ്ങാന്‍ സൗകര്യമൊരുക്കാന്‍ ബഹ്‌റൈന്‍ വിസമ്മതിച്ചതായും ഖത്തര്‍ ഖത്തര്‍ പ്രതികരിച്ചു .