Connect with us

Qatar

ഖത്തറില്‍ ആദ്യ കൊവിഡ് മരണം സ്ഥിരീകരിച്ചു

Published

|

Last Updated

ദോഹ  | കൊവിഡ്19 ബാധയേറ്റ് ഖത്തറില്‍ ആദ്യ മരണം സ്ഥിരീകരിച്ചു . 57കാരായ ബംഗ്ലാദേശ് സ്വദേശിയാണ് മരണപെട്ടതെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു . കഴിഞ്ഞ രണ്ടു ദിവസമായി ഇദ്ദേഹം തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു

പുതുതായി 28 പേര്‍ കൂടി പോസിറ്റീവ് സ്ഥിരീകരിച്ചതോടെ കൊവിഡ് വൈറസ് കേസുകളുടെ എണ്ണം 590 ആയി ഉയര്‍ന്നു, 45 രോഗികള്‍ ഇതുവരെ സുഖം പ്രാപിക്കുകയും ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തതായും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു