Connect with us

Covid19

എം പിമാര്‍ ഒരു കോടി വീതം നല്‍കണമെന്ന് ഉപരാഷ്ട്രപതി

Published

|

Last Updated

ന്യൂഡല്‍ഹി | കോവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനത്തിനായി എം പിമാര്‍ പ്രാദേശിക വികസന നിധിയില്‍നിന്ന് കുറഞ്ഞത് ഒരു കോടി രൂപയെങ്കിലും കേന്ദ്രത്തിന് സംഭാവന ചെയ്യണമെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. എം പിമാര്‍ക്കയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

മഹാമാരിയെ നേരിടാന്‍ സാമ്പത്തിക, ഭൗതിക, മനുഷ്യ വിഭവങ്ങള്‍ വന്‍തോതില്‍ ആവശ്യമുണ്ട്. ഇക്കാര്യത്തില്‍ എംപിമാരുടെ സംഭാവന രാജ്യത്തിന് ഏറെ സഹായികമാകുമെന്നും എംപിമാര്‍ക്ക് അയച്ച കത്തില്‍ ഉപരാഷ്ട്രപതി പറയുന്നു. ആദ്യഘട്ടമെന്ന നിലയില്‍ 2020-21 സാമ്പത്തിക വര്‍ഷത്തേക്കുള്ള എം പി എല്‍  ഡി ഫണ്ടില്‍നിന്ന് കുറഞ്ഞത് ഒരു കോടി രൂപയെങ്കിലും കേന്ദ്രത്തിനായി നീക്കിവെക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് ഉപരാഷ്ട്രപതിയുടെ ഒരു മാസത്തെ ശമ്പളം വെള്ളിയാഴ്ച സംഭാവന ചെയ്തിരുന്നു.

Latest