Connect with us

Covid19

ക്വാറന്റൈന്‍ വിട്ട് നഗ്നനായി ഓടിയയാള്‍ വയോധികയെ കഴുത്ത് കടിച്ചുമുറിച്ച് കൊലപ്പെടുത്തി

Published

|

Last Updated

ചെന്നൈ | വീട്ടില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്നയാള്‍ നഗ്നനായി ഇറങ്ങിയോടുകയും അയല്‍വാസിയായ വയോധികയെ കഴുത്തു കടിച്ചു മുറിച്ച് കൊലപ്പെടുത്തുകയും ചെയ്തു. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ എണ്‍പതുകാരി ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. തമിഴ്‌നാട്ടിലെ തേനിയിലാണ് സംഭവം. ക്രൂരകൃത്യം നടത്തിയ, വസ്ത്രക്കച്ചവടക്കാരനായ യുവാവിനെ നാട്ടുകാര്‍ പിടികൂടുകയും പോലീസിനെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇയാളുടെ അറസ്റ്റു രേഖപ്പെടുത്തിയ പോലീസ് സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

അടുത്തിടെയാണ് പ്രതി ശ്രീലങ്കയില്‍ നിന്ന് നാട്ടിലെത്തിയത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വിദേശത്തു നിന്നെത്തിയവര്‍ 14 ദിവസത്തെ ക്വാറന്റൈനില്‍ കഴിയണമെന്ന വ്യവസ്ഥ പ്രകാരം ഇയാളോട് വീട്ടില്‍ നിരീക്ഷണത്തിലിരിക്കാന്‍ ആരോഗ്യ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ധരിച്ചിരുന്ന വസ്ത്രങ്ങളെല്ലാം അഴിച്ച ശേഷം ഇയാള്‍ തെരുവിലൂടെ ഇറങ്ങിയോടുകയായിരുന്നു. തുടര്‍ന്ന് അയല്‍വാസിയായ സ്ത്രീയുടെ വീട്ടില്‍ കടന്ന് അവരുടെ കഴുത്തു കടിച്ചുമുറിക്കുകയായിരുന്നു.

Latest