Connect with us

Gulf

കുവൈത്തില്‍ പത്ത് പേര്‍ക്ക് കൂടി കൊവിഡ് 19; രോഗമുക്തി നേടിയവയുടെ എണ്ണം 64 ആയി

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ പത്ത് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 235 ആയി. നിലവില്‍ 64 പേരാണ് രോഗമുക്തി നേടിയത്. 171 പേര്‍ ചികിത്സയില്‍ കഴിയുന്നു. 11 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണുള്ളതെന്നും കുവൈത്ത് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ ഏഴ് പേര്‍ അമേരിക്ക, ബ്രിട്ടന്‍, സഊദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ), ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്ന് മടങ്ങിയെത്തിയ കുവൈറ്റ് പൗരന്മാരാണ്. ഒരാള്‍ കാനഡയില്‍ നിന്ന് മടങ്ങിയെത്തിയ വിദേശിയുമാണ്.

ശനിയാഴ്ച ഒരു ഇന്ത്യക്കാരന് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ കുവൈത്തില്‍ രോഗ ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം ഏഴായി. ശനിയാഴ്ച രോഗം ബാധിച്ച ആള്‍ക്ക് എങ്ങിനെയാണ് രോഗം പകര്‍ന്നതെന്ന് കണ്ടെത്തിയിട്ടില്ല. കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രിക്കുന്നതിന് രാജ്യവ്യാപകമായി ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ തുടരുകയാണ്. മാര്‍ച്ച് 13 മുതല്‍ എല്ലാ വിമാന സര്‍വ്വീസുകളും കുവൈറ്റ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.