Covid19
കൊച്ചിയില്‍ മരിച്ചയാള്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ടയാള്‍: മന്ത്രി വി എസ് സുനില്‍ കുമാര്‍

കൊച്ചി | കൊവിഡ്19 വൈറസ് ബാധയെ തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചയാള്‍ ഹൃദ്രോഗി ആയിരുന്നുവെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍. ഹൈ റിസ്‌ക്കില്‍ ഉണ്ടായിരുന്ന ആളായിരുന്നു ഇദ്ദേഹമെന്നും ചികിത്സയിലുള്ള മറ്റ് കൊവിഡ് രോഗികളുടെ ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.
മൃതദേഹം ബന്ധുക്കള്‍ക്ക് രാവിലെ തന്നെ വിട്ടു നല്‍കി. ആരോഗ്യവകുപ്പ് നല്‍കുന്ന പ്രോട്ടോക്കോള്‍ പ്രകാരമായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുകയെന്നും മന്ത്രി പറഞ്ഞു. മട്ടാഞ്ചേരി ചുള്ളിക്കല്‍ സ്വദേശിയായ 69 വയസുകാരനാണ് ശനിയാഴ്ച രാവിലെ മരിച്ചത്.
---- facebook comment plugin here -----