Connect with us

Covid19

ലോക്ക്ഡൗണിനിടെ മുംബൈയില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക്‌ ലോറി പാഞ്ഞ് കയറി നാല് പേര്‍ മരിച്ചു

Published

|

Last Updated

മുംബൈ | രാജ്യത്തെ ലോക്ക്ഡൗണ്‍ നിലനില്‍ക്കെ മുംബൈയില്‍ വാഹനാപകടത്തില്‍ നാല് പേര്‍ മരിച്ചു.
ഗുജറാത്തിലേക്ക് പലായനം ചെയ്യുന്ന ഏഴംഗ സംഘത്തിനിടയിലേക്ക് ലോറി പാഞ്ഞ് കയറിയാണ് അപകടം. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.ഇന്ന് രാവിലെയാണ് അപകടം

ലോക്ക്ഡൗണില്‍ വാഹനഗതാഗതം നിലച്ചതിനെത്തുടര്‍ന്ന് അന്യസംസ്ഥാനങ്ങളിലെ തൊഴിലാളികളടക്കമുള്ളവര്‍ നൂറ് കണക്കിന് കിലോമീറ്റര്‍ കാല്‍നടയായും മറ്റുമാണ് സ്വദേശത്തേക്ക് എത്താന്‍ ശ്രമിക്കുന്നത്. ഇത്തരത്തില്‍ നടന്നുപോകുന്നവരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് അറിയുന്നത്.

Latest