Connect with us

Covid19

കൊവിഡ് പരത്താന്‍ ആഹ്വാനം; ബെംഗളുരുവില്‍ ഇന്‍ഫോസിസ് ജീവനക്കാരന്‍ അറസ്റ്റില്‍

Published

|

Last Updated

ബെംഗളുരു | കൊവിഡ് വൈറസ് പരത്താന്‍ ആഹ്വാനം ചെയ്ത് ഫേസ്ബുക്ക് പോസ്റ്റ് ഇട്ട ഇന്‍ഫോസിസ് ജീവനക്കാരന്‍ അറസ്റ്റില്‍. ” പുറത്തുപോയി തുമ്മി കുറഞ്ഞത് 700 പേര്‍ക്കെങ്കിലും വ്യാപിപ്പിച്ച് 17 പേരെയെങ്കിലും കൊലപ്പെടുത്തൂ എന്നായിരുന്നു ഇയാള്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ബെംഗളുരു നിവാസിയായ മുജീബ് മൊഹമ്മദ് എന്ന യുവാവാണ് അറസ്റ്റിലായത്. നിരുത്തരവാദപരമായ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട യുവാവിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായി ബെംഗളുരു ജോയിന്റ് കമ്മിഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു.ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് യുവാവിനെ ജോലിയില്‍ നിന്ന് കമ്പനി പിരിച്ചുവിട്ടു.

Latest