Connect with us

Covid19

'നിയന്ത്രണം പൊതു നന്മക്കു വേണ്ടി; നിരീക്ഷണ ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ക്ക് വെള്ളം ലഭ്യമാക്കണം'

Published

|

Last Updated

തിരുവനന്തപുരം | ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങുന്നവരെ തടയുന്നതിനുള്ള പോലീസ് പരിശോധനക്കെതിരെ പല കോണുകളില്‍ നിന്നുമുള്ള പരാതികള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹത്തിന്റെ പൊതുനന്മക്കു വേണ്ടിയാണ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍, അടിയന്തര ആവശ്യത്തിനായി സത്യവാങ്മൂലവുമായി വരുന്നയാളെ അത് സത്യമെന്ന് ബോധ്യപ്പെട്ടാല്‍ യാത്ര തുടരാന്‍ അനുവദിക്കുന്നതിന് പോലീസ് ഉദ്യോഗസ്ഥര്‍ തയ്യാറാവണം. എന്നാല്‍, വ്യാജ രേഖയുമായി കറങ്ങാനാണ് വന്നയാളുടെ ശ്രമമെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുകയും വേണം.

കടുത്ത വേനലില്‍ നിരീക്ഷണം നടത്തുന്ന പോലീസുദ്യോഗസ്ഥര്‍ക്ക് കുടിവെള്ളം കിട്ടുന്നു എന്നു ഉറപ്പുവരുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest