Connect with us

Covid19

കൊവിഡ് നിരീക്ഷണം ലംഘിച്ച് മുങ്ങിയ കൊല്ലം സബ് കലക്ടര്‍ അനുപം മിശ്രക്ക് സസ്‌പെന്‍ഷന്‍

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് നിരീക്ഷണം ലംഘിച്ച് മുങ്ങിയ സബ് കലക്ടര്‍ അനുപം മിശ്രക്ക് സസ്‌പെന്‍ഷന്‍. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ ശിപാര്‍ശയെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് മിശ്രയെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. നേരത്തെ, സബ് കലക്ടര്‍ക്കെതിരെ നടപടി വേണമെന്ന് ശിപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് കൊല്ലം ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ റവന്യൂ മന്ത്രിക്ക് കൈമാറിയിരുന്നു. ഇത് മന്ത്രി
മുഖ്യമന്ത്രിക്ക് അയച്ചുകൊടുക്കുകയായിരുന്നു.

സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങിയെത്തിയ സബ് കലക്ടറോട് 14 ദിവസത്തെ നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, നിരീക്ഷണത്തിലിരിക്കാന്‍ പറഞ്ഞ മാര്‍ച്ച് 19നു തന്നെ ഇദ്ദേഹം കൊല്ലത്തു നിന്ന് പോയെന്നാണ് കലക്ടറുടെ റിപ്പോര്‍ട്ടിലുള്ളത്. കലക്ടര്‍ വിളിച്ചപ്പോള്‍ ബെംഗളൂരുവിലാണെന്നാണ് അനുപം മിശ്ര മറുപടി നല്‍കിയിരുന്നത്. ഗുരുതരമായ കൃത്യവിലോപമാണ് സബ് കലക്ടറുടെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളതെന്നും കലക്ടര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.