Connect with us

Covid19

കര്‍ണാടകയില്‍ കൊവിഡ് മരണം മൂന്നായി

Published

|

Last Updated

ബെംഗളൂരു | കര്‍ണാടകയില്‍ കൊവിഡ്19 വൈറസ് ബാധിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. തുംകുരു സ്വദേശിയായ 65 കാരനാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് വൈറസ്ബാധയാല്‍ മരിച്ചവരുടെ എണ്ണം മൂന്നായി. കര്‍ണാടകയില്‍ 56 പോരാണ് രോഗബാധയില്‍ ചികിത്സയിലുള്ളത്.

്മാര്‍ച്ച് 23 നാണ് തുംകുരു സ്വദേശിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയവെ ശ്വാസതടസത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. ഇദ്ദേഹത്തിന് ന്യൂമോണിയ ബാധിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.നേരത്തെ മക്കയില്‍ നിന്നെത്തിയ ചിക്കബെല്ലാപുര്‍ സ്വദേശിയായ 75 കാരിയും സഊദിയില്‍ നിന്ന് തിരിച്ചെത്തിയ കല്‍ബുറഗി സ്വദേശിയായ 76 കാരനുമാണ് മരിച്ചത്.

Latest