Connect with us

National

മഹാരാഷ്ട്രയില്‍ അഞ്ച് പേര്‍ക്ക്കൂടി കൊവിഡ് സ്ഥിരീകരിച്ചു;രോഗബാധിതരുടെ എണ്ണം 135 അയി

Published

|

Last Updated

മുംബൈ | രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ അഞ്ച് പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 135 ആയി. അഞ്ച് പേരാണ് കൊവിഡ് ബാധിച്ച് മഹാരാഷ്ട്രയില്‍ മരിച്ചത്.

വിദര്‍ഭ പ്രവിശ്യയിലെ നാഗ്പൂരില്‍ നാലും ഗോണ്ടിയ ജില്ലയില്‍ ഒന്നും കൊവിഡ് കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ നിന്നെത്തിയ നാഗ്പൂര്‍ സ്വദേശിയായ 43കാരന് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാളുടെ ബന്ധുക്കള്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ അമ്പതു ശതമാനവും 31നും 50നുമിടയില്‍ പ്രായമുള്ളവരാണ്. രോഗികളില്‍ 66 ശതമാനവും വിദേശയാത്ര നടത്തി തിരിച്ചെത്തിയവരാണ്.

 

Latest