പ്രവാസി കുടുംബങ്ങള്‍ക്കും കരുതല്‍ ഉറപ്പ് നല്‍കി മുഖ്യമന്ത്രി

Posted on: March 26, 2020 7:54 pm | Last updated: March 26, 2020 at 7:58 pm

തിരുവനന്തപുരം |  കൊവിഡ് പ്രിതിരോധ പ്രവര്‍ത്തനങ്ങളില്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളേയും പരിഗണിക്കുന്നതുപൊലെ പ്രവാസികളേയും ചേര്‍ത്ത് നിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. നാട്ടിലെ ബന്ധുമിത്രാദികളെ ഓര്‍ത്ത് പ്രവാസികള്‍ വിഷമിക്കേണ്ടതില്ലെന്നും അവര്‍ സുരക്ഷിതരായി ഇരിക്കാനുള്ള എല്ലാ സാഹചര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികള്‍ എല്ലാ സുരക്ഷയും മുന്‍കരുതലുകളും എടുക്കുക. ഞങ്ങളെല്ലാം നിങ്ങള്‍ക്കൊപ്പമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.