Connect with us

Covid19

ഒഡീഷയില്‍ കൊവിഡ് രോഗികള്‍ക്ക് മാത്രമായി ആയിരം കിടക്കകളുള്ള ആശുപത്രി ഒരുങ്ങുന്നു

Published

|

Last Updated

ഭുവനേശ്വര്‍ | രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനിടെ കൊവിഡ് രോഗികള്‍ക്ക് മാത്രമായി ഒരു ആശുപത്രി പണിതുയരുന്നു. ഒഡീഷയിലാണ് ആയിരം കിടക്കകളുള്ള കൊവിഡ് 19 ആശുപത്രി തുറക്കുന്നതെന്ന് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയില്‍ കൊവിഡ് രോഗികളെ ചികിത്സിക്കാന്‍ മാത്രമായുള്ള ഏറ്റവും വലിയ ആശുപത്രിയാകും ഇത്. ഇത്തരത്തില്‍ കൊവിഡ് രോഗികള്‍ക്ക് മാത്രായി ഒരു ആശുപത്രി നിര്‍മിക്കുന്ന ആദ്യ സംസ്ഥാനമായി ഒഡീഷ മാറും.

ആശുപത്രി നിര്‍മാണത്തിനായി ഒഡീഷ ഗവണ്‍മെന്റും കോര്‍പറേറ്റുകളും മെഡിക്കല്‍ കോളജും ഉള്‍പ്പെടുന്ന ത്രികക്ഷി കരാര്‍ ഒപ്പുവെച്ചു. രണ്ടാഴ്ചക്കുള്ളില്‍ ആശുപത്രി പ്രവര്‍ത്തനം തുടങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ചൈനയില്‍ കൊവിഡ് 19 വ്യാപകമായി പടര്‍ന്നുപിടിച്ചപ്പോള്‍ ഒന്‍പത് ദിവസം കൊണ്ട് ആയിരം കിടക്കകളുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മിച്ചത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

ഒഡീഷയില്‍ ഇതുവരെ രണ്ട് പേര്‍ക്ക് മാത്രമാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.

---- facebook comment plugin here -----

Latest