Connect with us

Covid19

ഇറ്റലിയില്‍ കൊവിഡ് ബാധിതയായ നഴ്‌സ് ജീവനൊടുക്കി

Published

|

Last Updated

റോം |  ഇറ്റലിയിലെ ഒരു ആശുപത്രിയില്‍ കൊവിഡ് 19 രോഗം മൂലം വലയുന്നവരെ സുശ്രൂഷിച്ചിരുന്ന നഴ്‌സ് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ജീവനൊടുക്കി. ലോംബാര്‍ഡ് സാന്‍ ജെറാര്‍ഡോ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലെ നഴ്‌സായിരുന്ന ഡാനിയേല ട്രേസി(34)യാണ് ജീവനൊടുക്കിയത്. തന്നില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പടരുമോയെന്ന ഭയത്താലാണ് നഴ്‌സ് ജീവനൊടുക്കിയതെന്ന് ആശുപത്രി വൃത്തങ്ങളെ ഉദ്ദരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ പത്തിനാണ് ഡാനിയേലക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇവര്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു. തന്നില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പടരുമോയെന്ന് ഓര്‍ത്ത് ഇവര്‍ നിരന്തരം ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതാകാം ഇന്നലെ ജീവന്‍ അവസാനിപ്പിക്കാന്‍ നഴ്‌സിനെ പ്രേരിപ്പിച്ചതെന്ന് ഇറ്റലിയിലെ നാഷണല്‍ ഫെഡറേഷന്‍ ഓഫ് നഴ്‌സ് സംഘടന പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, നഴ്‌സിന്റെ ആത്മഹത്യയില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.