Connect with us

Covid19

കൊവിഡ്; മുംബൈയില്‍ വീടിന് പുറത്തിറങ്ങിയ യുവാവിനെ സഹോദരന്‍ കുത്തിക്കൊന്നു

Published

|

Last Updated

മുംബൈ | കൊവിഡ് 19 പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയ യുവാവിനെ മുംബൈ കാന്ദിവലിയില്‍ സഹോദരന്‍ കുത്തിക്കൊന്നു. ദുര്‍ഗേഷ് എന്ന 25 കാരനാണ് ജേഷ്ടന്‍ രാജേഷ് ലക്ഷ്മി ഠാക്കൂര്‍ കൊലപ്പെടുത്തിയത്. രാജേഷിനെ സമത നഗര്‍ പോലീസ് അറസ്റ്റ് ചെയ്തു.

പൂനൈയിലെ സ്വാകാര്യ സ്ഥാപത്തില്‍ ജീവനക്കാരനായിരുന്ന ദുര്‍ഗേഷ് ലോക്ക് ഡൗണിനെ തുടര്‍ന്നാണ് വീട്ടിലെത്തിയത്. കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ ശ്രമിച്ച ദുര്‍ഗേഷനെ സഹോദരനും ഭാര്യയും വിലക്കി. എന്നാല്‍ ഇവര്‍ നിരന്തരം താക്കീത് ചെയ്തിട്ടും ഇത് അവഗണിച്ച ദുര്‍ഗേഷ് വീട്ടില്‍ നിന്നും പുറത്തിറങ്ങുകയായിരുന്നു. പിന്നീട് ദുര്‍ഗേഷ് തിരിച്ചെത്തിയപ്പോള്‍ രാജേഷും ഭാര്യയും ചോദ്യം ചെയ്തു. ഇത് വാക്കേറ്റത്തിലായതോടെ രാജേഷ് മൂര്‍ച്ചയുള്ള ആയുധമെടുത്ത് ദുര്‍ഗേഷിനെ കുത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന് പോലീസ് പറഞ്ഞു.

 

---- facebook comment plugin here -----

Latest