ലോക്ഡൗണ്‍ കാലത്ത് എന്തു ചെയ്യാം; പുതിയ ശീലം തുടങ്ങാമെന്ന് കേന്ദ്ര സര്‍ക്കാര്‍

Posted on: March 25, 2020 8:12 pm | Last updated: March 25, 2020 at 8:12 pm

ന്യൂഡല്‍ഹി | രാജ്യമൊട്ടുക്കും ലോക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ട് ആളുകള്‍ എല്ലാവരും അവരവരുടെ വീടുകളില്‍ കഴിയുകയാണ്. 21 ദിവസം നീളുന്ന ഈ ലോക്ഡൗണ്‍ കാലത്ത് പുറത്തിറങ്ങാന്‍ അനുമതിയില്ല. തുടര്‍ച്ചയായി ഇത്രയും ദിവസം വീടുകളില്‍ കഴിയുന്നവര്‍ക്ക് ക്രിയാത്മകമായി എന്ത് ചെയ്യാനാകുമെന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഒരു പുതിയ ശീലം തുടങ്ങിവെക്കാന്‍ ഈ ദിനങ്ങള്‍ ഉപയോഗിക്കു എന്നാണ് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പറയുന്നത്.

ഡോ. മാക്‌സ്വെല്‍ മാള്‍ട്ട്‌സ് അദ്ദേഹത്തിന്റെ ബെസ്റ്റ് സെല്ലര്‍ ബുക്ക് ആയ സൈക്കോ സൈബര്‍നെറ്റിക്‌സില്‍ പറയുന്നത്, ഒരു പുതിയ ശീലം തുടങ്ങാന്‍ 21 ദിവസം മതി എന്നാണ്. അതിനാല്‍ അടുത്ത 21 ദിവസം നല്ല പുതിയ ശീലങ്ങള്‍ പഠിക്കാനായി വിനിയോഗിക്കണമെന്നാണ് പിഐബിയുടെ നിര്‍ദേശം.

അതിരാവിലെ എഴുന്നേല്‍ക്കുക, പുതിയ ഡയറ്റ് ആരംഭിക്കുക, ധ്യാനിക്കുക തുടങ്ങിയവ നല്ല ശീലങ്ങള്‍ക്ക് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. മോശം ശീലങ്ങളെ ഇല്ലാതാക്കാനും ഈ ദിനങ്ങള്‍ ഉപയോഗപ്പടുത്താമെന്ന് പിഐബി ട്വീറ്റ് ചെയ്യുന്നു.