കൊവിഡ് 19: സര്‍ജിക്കല്‍ മാസ്‌കുകളുടെ വില 16 രൂപയായി നിശ്ചയിച്ച് വിജ്ഞാപനമിറങ്ങി

Posted on: March 25, 2020 5:30 pm | Last updated: March 25, 2020 at 5:30 pm

ന്യൂഡല്‍ഹി | കൊവിഡ് 19 പ്രതിരോധത്തില്‍ മുഖ്യപങ്ക് വഹിക്കുന്ന സര്‍ജിക്കല്‍ മാസ്‌ക്കുകളുടെ വില നിയന്ത്രിച്ച് കേന്ദ്രം വിജ്ഞാപനമിറക്കി. മാസ്‌കുകളുടെ വില 16 രൂപയില്‍ കൂടരുത് എന്ന് വ്യക്തമാക്കിയാണ് വിജ്ഞാപനം. ഉപഭോക്തൃ കാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയമാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.

സര്‍ജിക്കല്‍ മാസ്‌കുകളും ഹാന്‍ഡ് സാനിറ്റൈസറുകളും കേന്ദ്രം നേരത്തെ അവശ്യസാധനങ്ങളുടെ പട്ടികയില്‍ പെടുത്തിയിരുന്നു. സാനിറ്റൈസറുള്‍ക്ക് 200 മില്ലി ബോട്ടിലിന് പരമാവിധി 100 രൂപയാണ് വില നിശ്ചയിച്ചത്.

നിശ്ചിത നിരക്കിലും കൂടിയ വിലക്ക് സാനിറ്റൈസറുകളും മാസ്‌കുകളും വിതരണം ചെയ്താല്‍ കര്‍ശന നടപടി നേരിടേണ്ടി വരുമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.