Connect with us

Kerala

എറണാകുളത്തെ 67 കൊവിഡ് പരിശോധന ഫലം നെഗറ്റീവ്

Published

|

Last Updated

കൊച്ചി |  കൊവിഡ് 19 സംശയത്തെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ കോളജില്‍ നിന്ന് ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്ക് അയച്ച് 67 സാമ്പിളുകളുടെ ഫലം നെഗറ്റീവ്. ഇന്നാണ് പരിശോധന ഫലം ലഭിച്ചത്. നിലവില്‍ 16 പേരാണ് എറണാകുളം മെഡിക്കല്‍ കോളജില്‍ രോഗം സ്ഥിരീകരിച്ചു ചികിത്സയിലുള്ളത്. ഏഴ് ബ്രിട്ടീഷുകാര്‍, അഞ്ച് കണ്ണൂര്‍ സ്വദേശികള്‍, മൂന്ന് എറണാകുളം സ്വദേശികളം ഒരു മലപ്പുറത്തുകാരനുമാണിത്.

ഇന്നലെ കൊച്ചി തുറമുഖത്ത് എത്തിയ അഞ്ചു കപ്പലുകളിലെ 129 ക്രൂ അംഗങ്ങളെ പരിശോധിച്ചതില്‍ ആര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നില്ല. കൊവിഡ് കണ്‍ട്രോള്‍ റൂമിലേ്ക്ക് എത്തുന്ന ഫോണ്‍വിളികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയുണ്ട്. രാവിലെ ഒമ്പതു മണി വരെ 434 ഫോണ്‍ വിളികളാണ് എത്തിയത്. ഇതില്‍ 259 എണ്ണവും പൊതുജനങ്ങളില്‍ നിന്നായിരുന്നു. ചുമ, തൊണ്ടവേദന, പനി തുടങ്ങിയവയുണ്ട്. കൊവിഡ് ടെസ്റ്റ് ചെയ്യണോ എന്നു ചോദിച്ചായിരുന്നു വിളികളെന്നും അധികൃതര്‍ പറഞ്ഞു.

 

Latest