Connect with us

Gulf

യുഎഇയില്‍ ഏഴ് ഇന്ത്യക്കാരടക്കം 45 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

Published

|

Last Updated

അബുദാബി | യുഎഇയില്‍ ഏഴ് ഇന്ത്യക്കാരുള്‍പ്പെടെ 45 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 198 ആയി. ഇന്ത്യക്കാര്‍ക്ക് പുറമെ യു കെ, കാനഡ, പാകിസ്ഥാന്‍, ഫിലിപ്പൈന്‍സ്, ഇറാഖ്, കുവൈത്ത്, ഇറ്റലി, പെറു, എത്യോപ്യ, സൊമാലിയ, സുഡാന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ളവരും രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. ഫരീദ അല്‍ ഹുസൈനി അറിയിച്ചു.

വൈറസ് ബാധിതനായ ഒരാള്‍ വിദേശ യാത്ര കഴിഞ്ഞെത്തിയ ശേഷം നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കാതെ മറ്റുള്ളവരുമായി ഇടപഴകിയതിനെത്തുടര്‍ന്ന് സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായ 17 പേര്‍ക്ക് രോഗം പകര്‍ന്നു. അതേസമയം യുഎഇയില്‍ ഇന്ന് മൂന്ന് പേര്‍ കൂടു രോഗമുക്തരായി. ഇതോടെ കൊവിഡ് ബാധ ഭേദമായവരുടെ എണ്ണം 41 ആയി.

അതേസമയം കൊവിഡ് 19 വൈറസ് ബാധ നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി യുഎഇ എല്ലാ വിമാന സര്‍വീസുകളും താത്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest